Seema Vinod's response to the allegation
നടി മാലാ പാര്‍വ്വതിയുടെ മകന്‍ അനന്ത കൃഷ്ണന് എതിരെ ഗുരുതര ലൈംഗീക ആരോപണമാണ് ട്രാന്‍സ് വുമണും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വിനീത് ഉന്നയിച്ചിരിക്കുന്നത്. 2017 മുതല്‍ തനിക്ക് ലഭിച്ച അശ്ലീല സന്ദേശങ്ങളുടേയും ചിത്രങ്ങളുടേയും സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് സീമ, അനന്ത കൃഷ്ണന് എതിരെ രംഗത്ത് എത്തിയത്. സീമാ വിനീതിന്റെ പോസ്റ്റിന് പിന്നാലെ മാലാ പാര്‍വ്വതിയും പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. അമ്മ എന്ന നിലയ്ക്കും, സ്ത്രീ എന്ന നിലയ്ക്കും മാപ്പ് പറയുന്നു. നിയമപരമായി നീങ്ങാനും പറഞ്ഞു. എന്നിട്ടപ്പോള്‍ തന്നെ പൊലീസില്‍ അറിയിച്ചു. എന്നായിരുന്നു മാലാ പാര്‍വ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സീമ നഷ്ടപരിഹാരം ചോദിച്ചതായും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. സിനിമാ മേഖലയിലും പുറത്തും സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ക്കും ലൈംഗീക ചൂഷണങ്ങള്‍ക്കും എതിരെ പോരാടുന്ന മാലാ പാര്‍വ്വതി സ്വന്തം മകന്റെ കാര്യത്തില്‍ സ്വീകരിച്ച നിലപാട് എന്ത്, നഷ്ടപരിഹാരം സീമ ആവശ്യപ്പെട്ടു എന്ന് പറയുന്നതില്‍ കഴമ്പുണ്ടോ...വിഷയത്തില്‍ പ്രതികരണവുമായി സീമ വിനീത് തന്നെ നമ്മോടൊപ്പം ചേരുന്നു, പ്രതികരണത്തിലേക്ക്